Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് ബാധിച്ച് മലയാളി റിട്ട. നഴ്‌സ് അമേരിക്കയില്‍ മരിച്ചു

തിരുവല്ല: അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച്‌ മലയാളി റിട്ട. നഴ്സ് മരിച്ചു . തിരുവല്ല സ്വദേശി കാവുംഭാഗം കിഴക്കുംമുറി വഞ്ചിപ്പാലം ഗ്രേസ് വില്ലയിൽ ജോൺ വർക്കിയുടെ ഭാര്യ ഏലിയാമ്മ ( 65) ആണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത് .

ഏലിയാമ്മയും കുടുംബവും 15 വർഷമായി ന്യൂയോർക്കിൽ സ്ഥിര താമസക്കാരാണ്. ദുബായിൽ നഴ്സായിരുന്ന ഏലിയാമ്മ ജോലിയുടെ ഭാഗമായാണ് അമേരിക്കയിൽ എത്തിയത്. വെള്ളിയാഴ്ച്ച രാത്രി ശ്വാസതടസത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മ ഞായറാഴ്ച രാത്രി എട്ടു മണിയോടെ മരിക്കുയായിരുന്നു. സംസ്കാരം ന്യൂയോർക്കിൽ നടത്തും .

You might also like

Comments are closed.