ബോളിവുഡ് നിര്‍മ്മാതാവ് കരിം മൊറാനിയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മകള്‍ ശാസ മൊറാനിയുടെ ഫലമാണ് പോസറ്റീവായിരിക്കുന്നത്.
മാര്‍ച്ച് ആദ്യ ആഴ്ചയിലാണ് ശാസ ശ്രീലങ്ക സന്ദര്‍ശനം കഴിഞ്ഞ് വന്നത്. ചില ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ശാസയുടെ സഹോദരിക്കും ചില ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ടുപേരുടെയും പരിശോധന ഫലത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സോയ എന്ന സഹോദരി രാജസ്ഥാനില്‍ നിന്നായിരുന്നു എത്തിയത്.
മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ് ശാസ. മകള്‍ ഐസൊലേഷനിലാണെന്ന് നിര്‍മാതാവ് കരീം തന്നെ അറിയിച്ചു.
Comments are closed.