ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തെ തുടർന്ന് ലോക്ഡൗണ്‍ മൂലം രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില്പനയില് ഇടിവ് . പെട്രോള്‍ വില്പന 15.5 ശതമാനവും ഡീസല്‍ വില്പന 24 ശതമാനവും കുറഞ്ഞു. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയത് വിമാന ഇന്ധനത്തിന്റെ വില്പനയേയും ബാധിച്ചു . 31 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, എല്‍.പി.ജി വില്പന 3.1 ശതമാനം വർധിച്ചു . മാര്‍ച്ച് മാസത്തിലെ കണക്കുകളാണ് എണ്ണ കമ്പനികള്‍ പുറത്ത് വിട്ടത് .
ലോക്ഡൗണിനെ തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ എല്‍.പി.ജി സിലിണ്ടറുകള്‍ ബുക്ക് ചെയ്തതോടെയാണ് എല്‍.പി.ജി വില്പന ഉയര്‍ന്നത് . 2.25 മില്യണ്‍ ടൺ ആണ് എല്‍.പി.ജി വില്പന ഉയര്‍ന്നത്.
Comments are closed.