Times Kerala

“വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കു”; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

 
“വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കു”; ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കൊറോണ വൈറസ് ജാഗ്രതാനിര്‍ദേശത്തിന്റെ ഭാഗമായി നടന്‍ കുഞ്ചാക്കോ ബോബന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. മലയാളത്തിലെ മുന്‍നിര നായകന്മാരെല്ലാം കാന്‍വാസില്‍ അണിനിരന്നപ്പോള്‍ അത് ആരാധകര്‍ക്കും ഏറെ കൗതുകമായി. ഇപ്പോഴിതാ വീണ്ടും അത്തരം ഒരു കാന്‍വാസ് പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ഇത്തവണ താരങ്ങള്‍ എല്ലാം പൊലീസ് വേഷത്തിലാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി തുടങ്ങിയവരാണ് കാന്‍വാസില്‍ സ്ഥാനം പിടിച്ചത്. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കു എന്ന ഹാഷ്ടാഗുകളോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

👮🏻‍♂️Stay@HOME guys….🚔

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story