Times Kerala

“ആദ്യ ചിരിയിലെ പ്രണയം”; ചിത്രം പങ്കുവെച്ച് നടി കല്‍ക്കി

 
“ആദ്യ ചിരിയിലെ പ്രണയം”; ചിത്രം പങ്കുവെച്ച് നടി കല്‍ക്കി

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത “ദേവ് ഡി” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ബോളിവുഡ് നടി കൽക്കി കൊച്‌ലിൻ.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കല്‍ക്കിയെ നോക്കി പുഞ്ചിരിക്കുന്ന മകള്‍ സാഫോയുടെ ചിത്രമാണ് കല്‍ക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

”കോവിഡ് കാലം, ആദ്യ ചിരിയിലെ പ്രണയം” എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി കല്‍ക്കി കുറിച്ചിരിക്കുന്നത്. കാമുകന്‍ ഗൈ ഹര്‍ഷ്‌ബേഗാണ് ചിത്രം എടുത്തതെന്നും താരം കുറിച്ചിട്ടുണ്ട്. ക്യൂട്ട്, ദൈവികം എന്നിങ്ങനെ നിരവധി കമന്റുകളാണ് ആരാധകരും സിനിമാ താരങ്ങളും പോസ്റ്റിന് നല്‍കുന്നത്.

 

 

View this post on Instagram

 

Covid times #loveatfirstsmile 📷@guyhershberg

A post shared by Kalki (@kalkikanmani) on

Related Topics

Share this story