Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: ഒമാനിൽ 33 പേര്‍ക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു

മസ്കറ്റ്: ഒമാനില്‍ 33 പേര്‍ക്ക്​ കൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ ആകെ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 331 ആയി ഉയർന്നു. ഒമാനില്‍ ഒരു ദിവസം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തേത്.

രാജ്യത്തെ 75 ശതമാനം കോവിഡ്​ രോഗികളും മസ്കറ്റ് മേഖലയിലാണ്​. ആരോഗ്യ മന്ത്രാലയത്തിൻറെ നിര്‍ദേശങ്ങള്‍ പ്രകാരം എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like

Comments are closed.