Times Kerala

”പുരുഷന്‍മാരുടെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായിരുന്നു ഞാൻ “..! ;  നോറ ഫത്തേഹി

 
”പുരുഷന്‍മാരുടെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായിരുന്നു ഞാൻ “..! ;  നോറ ഫത്തേഹി

ചുരുങ്ങിയ കാലം കൊണ്ടുതന്നെ അസാധ്യമെയ്‌വഴക്കം കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാൻസ് നമ്പരുകൾക്ക് ആരാധകരേറെയാണ്.ഇപ്പോളിതാ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം പതിനാറാം വയസുമുതല്‍ ജോലിക്ക് പോകേണ്ടി വന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ്  നോറ ഫത്തേഹി. ഒരുപാട് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു അതിനാല്‍ ആഹാരത്തിനായി ജോലിക്ക് ഇറങ്ങിയെന്നും ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കഴിഞ്ഞ് വന്ന് ജോലിക്ക് പോകുമായിരുന്നു എന്നാണ് നോറ പറയുന്നത്.

സെയില്‍ ഗേള്‍, ലോട്ടറി വില്‍പ്പനക്കാരി എന്നിങ്ങനെ ഒരുപാട് ജോലികള്‍ ചെയ്തതായി നോറ പറയുന്നു. ”പുരുഷന്‍മാരുടെ ടെക്‌സ്റ്റൈല്‍ ഷോപ്പില്‍ സെയില്‍സ് ഗേളായിരുന്നു. റെസ്റ്റോറന്റുകള്‍, ബാറുകള്‍, ഷവര്‍മ ഷോപ്പ് എന്നിവിടങ്ങളില്‍ വെയ്ട്രസ് ആയി ജോലി ചെയ്തു. ടെലികോളിംഗ് മേഖലയിലും ലോട്ടറി വില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരിക്കല്‍ മക്‌ഡൊണാള്‍ഡിലും ജോലിക്ക് നിന്നു” എന്ന് നോറ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Related Topics

Share this story