Times Kerala

“പാസത ലാ വിസ്ത, തൈമൂര്‍ നിര്‍മ്മിച്ച ജ്വല്ലറി…ക്വാറന്റൈന്‍ ഡയറീസ്”;  ചിത്രം പങ്കുവെച്ച് കരീന കപൂര്‍

 
“പാസത ലാ വിസ്ത, തൈമൂര്‍ നിര്‍മ്മിച്ച ജ്വല്ലറി…ക്വാറന്റൈന്‍ ഡയറീസ്”;  ചിത്രം പങ്കുവെച്ച് കരീന കപൂര്‍

ബോളിവുഡിന്റെ പ്രിയതാരദമ്പതിമാരാണ് സെയിഫ് അലി ഖാനും കരീന കപൂറും. സെയ്ഫിന്റെയും മകന്‍ തൈമുറിനെയും കുറിച്ചാണ് കരീനയുടെ  മിക്ക ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും. ഇപ്പോളിതാ  തൈമൂറിന്റെ കരവിരുതാണ് ഇത്തവണ കരീന പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രം ഇതിനോടകം വൈറലാണ്.

തൈമൂര്‍ അമ്മക്കായി ഉണ്ടാക്കിയ സ്‌പെഷ്യല്‍ മാലയാണ് കരീന പങ്കുവച്ചിരിക്കുന്നത്. പാസ്ത കൊണ്ടാണ് തൈമൂര്‍ കരീനക്ക് മാല ഉണ്ടാക്കിയിരിക്കുന്നത്.

”പാസത ലാ വിസ്ത. തൈമൂര്‍ നിര്‍മ്മിച്ച ജ്വല്ലറി…ക്വാറന്റൈന്‍ ഡയറീസ്” എന്ന ക്യാപ്ഷനോടെയാണ് പാസ്ത മാല ഇട്ടു നില്‍ക്കുന്ന ചിത്രം കരീന പങ്കുവച്ചിരിക്കുന്നത്. ഇത് കലക്കിയെന്നും സൂപ്പറായിട്ടുണ്ട് എന്ന കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

 

View this post on Instagram

 

Pasta la vista. Handmade Jewellery by Taimur Ali Khan #QuaranTimDiaries

A post shared by Kareena Kapoor Khan (@kareenakapoorkhan) on

Related Topics

Share this story