ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധ സമൂഹവ്യാപനത്തിലേക്ക് കടന്നുവെന്നന്ന് ഡൽഹി എയിംസ് ഡയറക്ടർ രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില മേഖലകളിൽ രോഗ ബാധ മൂന്നാംഘട്ടത്തിലേക്ക് ആയെന്നാണ് റിപ്പോർട്ട്.
രാജ്യം ഇതുവരെ രോഗ ബാധയുടെ രണ്ടാംഘട്ടത്തിലായിരുന്നു. എന്നാൽ ചിലയിടങ്ങളിൽ ഇത് മൂന്നാംഘട്ടത്തിൽ എത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ പോലുള്ള പ്രദേശങ്ങളിൽ അതിവേഗം രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതാണ് സമൂഹവ്യാപനം എന്ന സാഹചര്യത്തിലേക്ക് എന്ന നിഗമനത്തിൽ എത്തുന്നത്.
നിസാമുദീനിലെ മതസമ്മേളനം സമൂഹവ്യാപനത്തിന്റെ മുഖ്യകാരണമാണ്. മതസമ്മേളനത്തിൽ പങ്കെടുത്തവരെയും അവർ ഇടപഴകിയവരെയും കണ്ടെത്തുന്നതും രോഗവ്യാപനം തടയാൻ സഹായിക്കും.
Comments are closed.