കർണാൽ: കോവിഡ് രോഗ ലക്ഷണത്തെ തുടർന്ന് ആശുപത്രിയിലെ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന വ്യക്തി രക്ഷപ്പെടാൻ ശ്രമിക്കവേ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഹരിയാനയിലെ കർണാലിലെ കൽപന ചൗള മെഡിക്കൽ കോളേജിലാണ് സംഭവം. ആശുപത്രിക്കെട്ടിടത്തിലെ ആറാം നിലയിലായിരുന്നു ഐസൊലേഷൻ വാർഡ്. ആശുപത്രിയിലായിരുന്ന 55 കാരനായ വ്യക്തി ബെഡ്ഷീറ്റ് ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് താഴേക്കിറങ്ങാൻ ശ്രമിക്കവേയാണ് മരണമടഞ്ഞത്. ബഡ്ഷീറ്റും പ്ലാസ്റ്റിക് പാക്കറ്റുകളും ഉപയോഗിച്ച് നിർമ്മിച്ച കയറിലൂടെ ജനാല വഴിയാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.
പാനിപ്പത്ത് സ്വദേശിയായ ഇയാളെ ഏപ്രിൽ 1 നാണ് കോവിഡ് രോഗ ബാധ സംശയിച്ചതിനെ തുടർന്ന് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. പരിശോധന ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഈ സംഭവത്തെ തുടർന്ന് ഐസോലേഷൻ വാർഡിലെ സുരക്ഷ സജ്ജീകരണങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്.
Comments are closed.