Times Kerala

“അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്”..!; സൈജു കുറുപ്പ്

 
“അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്”..!; സൈജു കുറുപ്പ്

ഗംഭീര പ്രകടനങ്ങളിലൂടെ അഭിനേതാക്കൾ മലയാള സിനിമയെ ഞെട്ടിച്ച വർഷമായിരുന്നു 2019. നായകൻ, നായിക, സഹതാരങ്ങൾ, നെഗറ്റീവ് കഥാപാത്രങ്ങൾ എന്നിങ്ങനെയുള്ള വ്യവസ്ഥാപിത അതിർവരമ്പുകളെ പൊളിച്ചടുക്കി അഭിനേതാക്കളും സംവിധായകരും പ്രേക്ഷകർക്ക് ദൃശ്യവിരുന്നൊരുക്കി. അക്കൂട്ടത്തിൽ മറക്കാനാവാത്ത നിമിഷങ്ങൾ സമ്മാനിച്ച നടനാണ് സൈജു കുറുപ്പ്. ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു സൈജു കുറുപ്പിന്റെ 2019ലെ പകർന്നാട്ടങ്ങൾ.

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ പ്രസന്നൻ, ഡ്രൈവിങ് ലൈസൻസിലെ ജോണി പെരിങ്ങോടൻ എന്ന രാഷ്ട്രീയക്കാരൻ, ജാക്ക് ആന്റ് ഡാനിയേലിലെ ഡിവൈഎസ്പി ഫിലിപ്പ്, പ്രതി പൂവൻ കോഴിയിലെ പൊലീസ് ഉദ്യോഗസ്ഥൻ, കോടതി സമക്ഷം ബാലൻ വക്കീലിലെ വിദ്യാധരൻ, പ്രണയമീനുകളുടെ കടലിലെ എസ്ഐ എൽദോ, ജനമൈത്രിയിലെ സംയുക്തൻ… എന്നിങ്ങനെ അഭിനയിച്ച വേഷങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോളിതാ താൻ തിരക്കഥ എഴുതിയ “മൈ​ ​ഫാ​ൻ​ ​രാ​മു”​ ​എ​ന്ന​ ​ചി​ത്ര​ത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്  നടൻ. ​ഒ​രു​ ​സൂ​പ്പ​ർ​ ​താ​ര​ത്തി​ന്റെ​ ​ആ​രാ​ധ​ക​നാ​യ​ ​രാ​മു​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​ക​ഥ​യാ​യി​രു​ന്നു​ ​അ​ത്.​ ​ആ​ ​സി​നി​മ​ ​വേ​ണ്ട​ത്ര​ ​വി​ജ​യി​ച്ചി​ല്ല.​ ​ഇ​ന്ന് ​കാ​ണു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​പോ​രാ​യ്‌​മ​ക​ൾ​ ​ആ​ ​സി​നി​മ​യ്‌​ക്ക് ​ഉ​ള്ള​താ​യി​ ​കാ​ണാം.​ ​അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

Related Topics

Share this story