സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന താരമാണ് കല്യാണി പ്രിയദർശൻ. ഇപ്പോളിതാ അഭിനയത്തിലേക്ക് വരാനുള്ള തന്റെ പ്രചോദനം നസ്രിയയാണെന്നാണ് കല്യാണി വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
‘എനിക്കു പണ്ടേ അറിയാമായിരുന്നു സിനിമ തന്നെയാണ് എന്റെ പ്രഫഷന്‍ എന്ന്. ഏതു റോളിലാകും വരുന്നതെന്ന കാര്യത്തിലേ തീരുമാനം ആകാതിരുന്നുള്ളൂ. സിനിമയിലേക്ക്, പ്രത്യേകിച്ച് അഭിനയത്തിലേക്ക് വരാനുള്ള എന്റെ പ്രചോദനം നസ്രിയയാണ്. നസ്രിയയുടെ അഭിനയം കണ്ടാണ് നടിയാകാനുള്ള മോഹം തോന്നിയതെന്നു തന്നെ പറയാം. ഒന്നു നേരില്‍ കാണാനും സംസാരിക്കാനും വളരെ ആഗ്രഹമുണ്ട്. ഫഹദ് എന്റെ പ്രിയപ്പെട്ട ആക്ടറുമാണ്.’
Comments are closed.