Times Kerala

പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും.. അതോടെ എല്ലാ മൂഡും പോകും..!; കുഞ്ചാക്കോ ബോബന്‍

 
പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും.. അതോടെ എല്ലാ മൂഡും പോകും..!; കുഞ്ചാക്കോ ബോബന്‍

ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നുവന്നത്.അന്നു മുതല്‍ ഇന്നും കുഞ്ചാക്കോയ്ക്ക് ചോക്ലേറ്റ് ബോയ് പരിവേഷമാണുള്ളത്.ഇപ്പോളിതാ പല നായികമാര്‍ക്കൊപ്പം പ്രണയം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു നായികയുടെ അടുത്ത് തനിക്കത് സാധിച്ചിട്ടില്ലെന്ന് കുഞ്ചാക്കോ തുറന്നുപറയുകയാണ്.

‘സിനിമയില്‍ എനിക്ക് നന്നായി പ്രണയം അഭിനയിക്കാന്‍ കഴിഞ്ഞ നായികയായിരുന്നു ശാലിനി. അതുകഴിഞ്ഞാല്‍ കാവ്യാ മാധവന്‍, ജോമോള്‍, മീരാ ജാസ്മിന്‍ എന്നിവരും പെടും. എനിക്ക് പ്രണയിക്കാന്‍ കഴിയാത്ത നായികയായിരുന്നു ഭാവന. പ്രണയഭാവവുമായി അവളുടെ മുന്നില്‍ ചെന്നാല്‍ അവള്‍ ചിരി തുടങ്ങും. അതോടെ എല്ലാ മൂഡും പോകും.’

‘സിനിമയില്‍ വന്ന കാലംമുതല്‍ ഞാന്‍ പ്രിയയുമായി പ്രണയത്തില്‍ ആയിരുന്നതിനാല്‍ ആ കാര്യം കൂടെ അഭിനയിച്ച നായികമാര്‍ക്കെല്ലാം അറിയാം. അതിനാല്‍ സിനിമയില്‍ കൂടെ അഭിനയിക്കുന്നവരോട് പ്രണയം ഒന്നും ഉണ്ടായില്ല. അതുകൊണ്ട് ഞാനും അവരും സേഫ് ആയി, പേരുദോഷം ഉണ്ടായില്ല.’  ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Related Topics

Share this story