Times Kerala

കൊറോണ: സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും അടിയന്തരാവസ്ഥയെന്ന് രഘുറാം രാജന്‍

 
കൊറോണ: സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും അടിയന്തരാവസ്ഥയെന്ന് രഘുറാം രാജന്‍

ന്യൂഡല്‍ഹി:രാജ്യം നേരിടുന്ന കൊറോണ വൈറസ് മഹാമാരി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ അടിയന്തിരാവസ്ഥയെന്ന് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ദരിദ്രര്‍ക്കു വേണ്ടി പണം ചെലവഴിക്കുന്നത് സര്‍ക്കാര്‍ വര്‍ധിപ്പിക്കണം, മറ്റു പ്രാധാന്യം കുറഞ്ഞ ചിലവുകള്‍ വെട്ടിക്കുറയ്ക്കുകയോ, കാലതാമസം വരുത്തുകയോ ചെയ്യണം. പാവപ്പെട്ടവര്‍ക്കും ശമ്പളമില്ലാത്തവരായ മധ്യവര്‍ഗത്തിനും കൂടുതല്‍ കാലം ജോലി തടസ്സപ്പെട്ടാലും അതിജീവിക്കാനാകുമെന്ന് ഇന്ത്യ ഉറപ്പാക്കണം. സ്വകാര്യ പങ്കാളിത്തവും കുടുംബങ്ങള്‍ക്ക് നേരിട്ട് കൈമാറുന്നതിനും അടുത്ത കുറച്ചു മാസങങളില്‍ അനുമതി നല്‍കണമെന്നും രഘുറാം രാജന്‍ ബ്ലോഗിലൂടെ വ്യക്തമാക്കി.

Related Topics

Share this story