Times Kerala

അമേരിക്ക നേരിടാൻ പോകുന്നത് പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യം; സർജൻ ജനറൽ

 
അമേരിക്ക നേരിടാൻ പോകുന്നത് പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യം; സർജൻ ജനറൽ

ന്യൂയോർക്ക്: പേൾഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യത്തെയാണ് അമേരിക്ക നേരിടാൻ പോകുന്നതെന്ന് അമേരിക്കൻ സർജൻ ജനറൽ ജെറോം ആദംസ്. വരുന്ന ആഴ്ചയിൽ രാജ്യത്ത് ഒട്ടനേകം മരണങ്ങളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അടുത്തയാഴ്ചയെന്നത് നമ്മെ സംബന്ധിച്ച് പേൾഹാർബർ നിമിഷങ്ങളായിരിക്കും.അത് നമ്മുടെ 9/11 നിമിഷം പോലായിരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തങ്ങളുടെ ജീവിതത്തിനിടയിൽ അമേരിക്കൻ ജനത നേരിടുന്ന ഏറ്റവും കഷ്ടതയേറിയ നിമിഷങ്ങളാവും ഇനി വരാൻ പോകുന്നത്. മരണനിരക്ക് കുത്തനെ ഉയരുന്നത് കുറച്ച് ഇതിനെ മറികടക്കണമെങ്കിൽ ഓരോരുത്തരും അവരവരുടെ കടമകൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Topics

Share this story