Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പെന്‍ഷനും വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പും പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥനത്ത് പെന്‍ഷനും വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പും പോസ്റ്റുമാന്‍ വഴി വീട്ടിലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് വിശദീകരിച്ച് ധനമന്ത്രി തോമസ് ഐസക്. ബാങ്ക് അക്കൗണ്ട് വഴി പണം കിട്ടാനുള്ളവര്‍ പോസ്റ്റ് ഓഫീസിൽ വിവരമറിയിച്ചാൽ മതിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും വീട്ടിലെത്തിക്കുമെന്നും ഇതിനായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടവിവരങ്ങൾ കൈമാറണമെന്നും ധനമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സാലറി ചലഞ്ച് ഉത്തരവ് ഈ ആഴ്ചയിൽ പ്രാബല്യത്തിൽ വരുമെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ സാലറി ചാലഞ്ചിൽ നിന്ന് സ‍ർക്കാർ പിന്നോട്ടില്ലെന്നും സർക്കാർ ജീവനക്കാർക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സാലറി ചലഞ്ചിൽ ഉൾപ്പെടുമെന്നതിലും തീരുമാനമായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി ഒറ്റ ഉത്തരവാകും പുറത്തിറക്കുകയെന്നും മന്ത്രി അറിയിച്ചു.

You might also like

Comments are closed.