ഒറ്റ കണ്ണിറുകാലിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമ രംഗത്ത് ചുവടുറപ്പിക്കുന്നത്. ഇപ്പോൾ പ്രിയ വാര്യർ നായികയാകുന്ന ആദ്യത്തെ കന്നഡ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. വിഷ്ണുപ്രിയ എന്നാണ് ചിത്രത്തിന്റെ പേര്. താരം തന്നെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നതും. കന്നഡയിലെ എന്റെ ആദ്യ ചിത്രം. വിഷണുപ്രിയയുടെ പോസ്റ്റർ.
മികച്ച ഒരു ടീമിനൊപ്പം ഒരു യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് ലഭിക്കാനില്ലെന്നും പോസ്റ്റർ ഷെയർ ചെയ്ത് പ്രിയ വാര്യർ പറഞ്ഞു. ശ്രേയസ് മഞ്ജുവാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ചിത്രം സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശാണ്.
Comments are closed.