ചെന്നൈ: ലോക്ക്ഡൗണിനെ തുടർന്ന് ചെന്നൈയിൽ മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷിൽ വെള്ളം ചേർത്ത് കുടിച്ച മൂന്ന് പേർ മരിച്ചു. ചെങ്കൽപേട്ട് ജില്ലയിലാണ് സംഭവം. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് സംഭവത്തെ തുടർന്ന് മരിച്ചത്.
മരിച്ച മൂന്നുപേരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു. 21 ദിവസത്തെ ലോക്ക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതിന് പിന്നാലെ ഇവർക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് കുടിച്ചത്. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
Comments are closed.