Times Kerala

കാസർകോട് കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു

 
കാസർകോട് കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു

കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങളുമായി കാസർകോട് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയായി പ്രവർത്തനമാരംഭിച്ചു. പത്തുകോടി രൂപ ചെലവിൽ ആരോഗ്യ വകുപ്പ് കാസർകോട് കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിച്ചുമെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റുകയായിരുന്നു. ആദ്യഘട്ടത്തിൽ 200 പേരെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങളാണ് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. നിലവിൽ കാസർകോട് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികളിൽ ചിലരെയും ഇനിയുള്ള ദിവസങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നവരെയും പുതിയ കോവിഡ് ആശുപത്രിയിലാണ് ചികിത്സിക്കുക.

കോവിഡ് ആശുപത്രി സജ്ജമാക്കുന്നതിനും രോഗികൾക്ക് ആധുനിക ചികിത്സ ലഭ്യമാക്കുന്നതിനുമായി തിരുവനന്തപുരത്തു നിന്നുമുള്ള 26 അംഗ സംഘം കഴിഞ്ഞ ദിവസം കാസർകോട്ടേക്ക് പുറപ്പെട്ടിരുന്നു. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ 2 ഡോക്ടർമാർ, 2 നഴ്സുമാർ, ഒരു നഴ്സിങ് അസിസ്റ്റന്റ് എന്നിങ്ങനെ 5 പേരടങ്ങുന്ന ടീമുകളായാണ് പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. കോവിഡ് ഒപി, ഐപി, ഐസിയു എന്നിവയെല്ലാം ഇവരുടെ മേൽനോട്ടത്തിലാ പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.

Related Topics

Share this story