Times Kerala

കണിക്കൊന്ന..!

 
കണിക്കൊന്ന..!

കൊന്നപ്പൂവിന്റെയും കണിവെള്ളരിയുടെയും വിഷു. എങ്ങും കൊന്നമരം പൂത്തു..ഇനി ഉത്സവ കാലം. ഇത്തവണ വേനല്‍ കടുത്ത ചൂട് തന്നെങ്കിലും സന്തോഷത്തോടെയും ആഘോഷത്തോടെയുമാണ് വിഷുവിനെ എല്ലാവരും വരവേല്‍ക്കുന്നത്.

കണിക്കൊന്നയുടെ മനോഹാരിത കണി കണ്ട് കൊണ്ടാണ് കേരളീയര്‍ കാര്‍ഷിക വര്‍ഷ പിറവി ദിനമായ വിഷു ആഘോഷിക്കുന്നത്. മീനച്ചൂടില്‍ ഉരുകിയ മണ്ണിലെ സ്വര്‍ണ്ണത്തെ സ്വാംശീകരിച്ച് കണികൊന്ന പൂക്കളായി അവതരിപ്പിക്കുന്നതിലാണ് കൊന്നപ്പൂവിന് ആ വര്‍ണ്ണം ഉണ്ടായതെന്ന് കാവ്യമതം. സ്വര്‍ണ്ണ വര്‍ണ്ണ പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ഔഷധമരം മനസ്സിന് സന്തോഷവും ആനന്ദവും നല്‍കുന്നതിനോടൊപ്പം വസന്തഋജുവിന്‍റെ ലഹരി കൂടിയാണ്. വൃക്ഷായുര്വേധ പ്രകാരം വീടിന്റെ പാര്‍ശ്വങ്ങളില്‍ ആണ് കണിക്കൊന്നയുടെ സ്ഥാനമെങ്കിലും ഇതിന്‍റെ മനോഹാരിത നിമിത്തം കേരളീയ ഗൃഹങ്ങളില്‍ വീട്ടു മുറ്റങ്ങളില്‍ ആണ് നടുന്നത്.

Related Topics

Share this story