Times Kerala

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള യാത്രാ പാസ് വിതരണം ഇന്ന് പുനരാരംഭിക്കും

 
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള യാത്രാ പാസ് വിതരണം ഇന്ന്  പുനരാരംഭിക്കും

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ചരക്ക് വാഹനങ്ങള്‍ക്കുള്ള യാത്രാ പാസ് വിതരണം ഇന്ന് (ഏപ്രില്‍ 06) പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്ക് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണ് പാസുകള്‍ നല്‍കി വരുന്നത്.

ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങള്‍ക്കുള്ള പാസിനായി കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കണം. പാസുകള്‍ കൈപ്പറ്റുന്നതിന് ഒരാള്‍ക്കു മാത്രമേ കണ്‍ട്രോള്‍ റൂമില്‍ പ്രവേശനാനുമതിയുള്ളൂ. വിശദ വിവരങ്ങള്‍ക്ക് 0483 -2734 990 എന്ന നമ്പറിലോ vehiclepassmpm@gmail.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം.

ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് വകുപ്പാണ് യാത്രാ പാസുകള്‍ നല്‍കുന്നത്.
https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താം. 652 ചരക്ക് വാഹനങ്ങള്‍ക്കാണ് ഇതുവരെ പാസ് അനുവദിച്ചത്.

Related Topics

Share this story