Times Kerala

വ്യാജ മദ്യം: മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി ഇതുവരെ 326 റെയ്ഡുകള്‍ നടത്തി

 
വ്യാജ മദ്യം: മലപ്പുറം ജില്ലയില്‍ എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി ഇതുവരെ 326 റെയ്ഡുകള്‍ നടത്തി

സംസ്ഥാനത്തു സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ വ്യാജ വാറ്റും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് പരിശോധന ശക്തമാക്കി. പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന.

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 326 റെയ്ഡുകള്‍ നടന്നു. മാര്‍ച്ച് 24 മുതല്‍ തുടങ്ങിയ പ്രത്യേക പരിശോധനയില്‍ രണ്ട് ലിറ്റര്‍ ചാരായം, 1,200ലിറ്റര്‍ വാഷ്, നാല് ലിറ്റര്‍ ഐ.എം.എഫ്.എല്‍ എന്നിവ പിടിച്ചെടുത്തു. 13 അബ്കാരി കേസുകളും മൂന്ന് എന്‍.ഡി.പി.എസ്, 66 കോട്പ കേസുകളടക്കം 82 കേസുകളാണ് ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 2,322 വാഹനങ്ങളില്‍ പരിശോധന നടത്തി.
എന്‍.ഡി.പി.എസ്, അബ്കാരി കേസുകളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പൊന്നാനി, മാറഞ്ചേരി എന്നിവിടങ്ങളില്‍ നിന്ന് 28,500 പായ്ക്കറ്റ് ഹാന്‍സും ഇത് കടത്തി കൊണ്ടുവരാന്‍ ഉപയോഗിച്ച മഹീന്ദ്ര പിക് അപ്പ് വാഹനവും പിടിച്ചെടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 11 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിട്ടുണ്ട്.

Related Topics

Share this story