വർക്കല: ക്വട്ടേഷൻ നൽകിയ സ്ത്രീയെത്തന്നെ വീട്ടിൽ കയറി കെട്ടിയിട്ട് മർദിച്ചശേഷം നാല് പവന്റെ മാലയും മൊബൈൽ ഫോണും 30,000 രൂപയും വാഹനങ്ങളുടെ ആർസി ബുക്കുകളും കവർന്ന കേസിൽ ഗുണ്ടാസംഘം പിടിയിൽ. അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (32), കരവാരം ചാത്തമ്പറ കുന്നുപാലം ജി ബി നിവാസിൽ അരുൺ കൃഷ്ണ (25‐ അച്ചു), ആലംകോട് ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിനു സമീപം സൈനബ കോട്ടേജിൽ ഷാൻ താജുദീൻ (28) എന്നിവരാണ് പിടിയിലായത്.
സെപ്തംബറിൽ വർക്കല ചിലക്കൂർ കുളത്തിൽ വീട്ടിൽ ആമിനയെ ലാണ് ഇവർ പിടിയിലായത്. രണ്ടുപേർകൂടി പിടിയിലാകാനുണ്ട്. വർക്കല ഹെലിപ്പാഡിൽ കച്ചവടം നടത്തുന്ന കർണാടക സ്വദേശിനിയെ മർദിക്കാൻ ആമിന ക്വട്ടേഷൻ നൽകിയശേഷം പറഞ്ഞുറപ്പിച്ച തുക നൽകാത്തതിനാലാണ് കൊള്ളയടിച്ചത്.
Comments are closed.