Times Kerala

തൊഴുത്തിൽ വൈക്കോലിന് പകരം വാഷ്.!! എക്സൈസ് പിടികൂടി നശിപ്പിച്ചത് 50 ലിറ്റർ

 
തൊഴുത്തിൽ വൈക്കോലിന് പകരം വാഷ്.!! എക്സൈസ് പിടികൂടി നശിപ്പിച്ചത് 50 ലിറ്റർ

കണ്ണൂർ: ലോക്ക് ഡൗൺ നിലവിൽ വന്നശേഷം സംസ്ഥാനത്ത് കള്ളവാറ്റ് സംഘങ്ങൾ വീണ്ടും സജീവമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ വറ്റുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ ചാരായം വാറ്റാനായി വീടിനടുത്തെ തൊഴുത്തിൽ സൂക്ഷിച്ച 50 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി നശിപ്പിച്ചിരിക്കുകയാണ്. പെരളം ഒയോളത്തെ നീലമ്പത്ത് ഹൗസിൽ വിലാസിനിയുടെ വീടിന് സമീപമുള്ള തൊഴുത്തിൽ നിന്നാണ്ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷും ഒരു ലിറ്റർ വ്യാജവാറ്റ് ചാരായവും പയ്യന്നൂർ റെയിഞ്ച് എക്സൈസ് പ്രിവന്റിവ് ഓഫിസർ കെ.കെ രാജേന്ദ്രനും സംഘവും ചേർന്ന് പിടികൂടിയത്. കണ്ണൂർ എക്‌സൈസ് പ്രിവന്റീവ് ഓഫിസർ വി.കെ വിനോദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഇ.എച്ച് ഫെമിൻ, ടി.വി വിജിത്ത്, എം. രമ്യ, എക്സൈസ് ഡ്രൈവർ എം. പ്രദീപൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Topics

Share this story