കോവിഡ്-19 വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വ്യത്യസ്ത തലത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുൻകൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.
വിദേശരാജ്യങ്ങളിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഈ വിഷയം കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
Prev Post
You might also like
Comments are closed.