കണ്ണൂർ: രണ്ടാം നിലയിലെ മുറിയിൽ അകപ്പെട്ട മകനെ രക്ഷിക്കുന്നതിനിടെ യുവാവ് ടെറസിൽ നിന്ന് വീണു മരിച്ചു. കൊയ്യത്തെ ഏഴാട്ടിൽ ഹംസ-ഫാമിദ ദമ്പതികളുടെ മകൻ അഫ്സൽ (27)ണ് അപകടത്തിൽ മരിച്ചത്.
ഇന്നലെ രാത്രിയായിരുന്നു അപകടം നടന്നത്. രണ്ടാം നിലയിലെ മുറിയിൽ കുടുങ്ങിയ മകനെ രക്ഷിക്കുന്നതിനായി ടെറസിൽ കയറിയ അഫ്സൽ ജനലിന്റെ കമ്പിയിൽ പിടിച്ച് കമ്പുകൊണ്ട് വാതിലിന്റെ കൊളുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഉടനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുഹ്സിന. മകൻ: റസിൻ.
Comments are closed.