ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ഭീതി ഉയർത്തികൊണ്ട് ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. രാജ്യത്ത് നാലായിരത്തിലധികം പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 12 മണിക്കൂറിനിടെ 490 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,067 ആയി ഉയർന്നു.
ഇന്ത്യയിൽ കോവിഡ് മരണസംഖ്യയും നൂറ് കടന്നു. രാജ്യത്ത് ഇതുവരെ 109 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,666 പേർ ചികിത്സയിലാണ്. 292 പേർക്ക് ഇതുവരെ രോഗം ഭേദമായി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 700ലധികം കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ബാധിച്ച് 45 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ മരിച്ചത്.
Comments are closed.