Times Kerala

കൊവിഡ് 19: കണ്ണൂരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച 81കാരന്റെ നില ഗുരുതരം

 
കൊവിഡ് 19: കണ്ണൂരിൽ സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ച 81കാരന്റെ നില ഗുരുതരം

കണ്ണൂർ: ജില്ലയിൽ കൊവിഡ് ബാധിതനായ വൃദ്ധന്റെ നില ഗുരുതരമായി തുടരുന്നു. ചെറുവാഞ്ചേരിയിലെ 81 കാരനാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധയേറ്റത്. കഴിഞ്ഞ മാസം 81കാരന്റെ മകളും അവരുടെ മക്കളും ഗൾഫിൽ നിന്നും എത്തിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ മൂന്ന് ദിവസം മുൻപ് പനിയും ജലദോഷവും ഉണ്ടായതിനെ തുടർന്ന് എൺപത്തിയൊന്നുകാരൻ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.ശ്വാസകോശ രോഗങ്ങളും ഹൃദ്രോഗവുമുള്ളതുകൊണ്ടാണ് സ്ഥിതി ഗുരുതരമായതെന്നാണ് മെഡിക്കൽ കോളേജ്‌‌ വൃത്തങ്ങൾ നൽകുന്ന വിവരം.

Related Topics

Share this story