കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെതുടര്‍ന്ന് അടൂര്‍ മണ്ഡലത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. 17 ഇനം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകളാണ് ഇത്. അടൂര്‍, പന്തളം മുനിസിപ്പാലിറ്റി, ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, പള്ളിക്കല്‍, പന്തളം തെക്കേക്കര, തുമ്പമണ്‍, കൊടുമണ്‍, കലഞ്ഞൂര്‍ 86,914 കാര്‍ഡ് ഉടമകളാണ് പറക്കോട് താലൂക്ക് സപ്ലൈകോ ഡിപ്പോയ്ക്ക് കീഴിലുള്ളത്.
You might also like
Comments are closed.