പത്തനാപുരം: അച്ചൻകോവിൽ റിസർവ് വനമേഖലയിൽ എക്‌സൈസും വനംവകുപ്പും സംയുക്തമായി നടത്തിയ റെയ്ഡിൽ 300 ലിറ്റർ കോട പിടികൂടി. എക്സൈസ് പത്തനാപുരം സർക്കിൾ ഓഫീസിന്റെയും പുന്നല മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
കോട്ടക്കയം കാവദികച്ചാൽ ഭാഗത്തുനിന്ന് ബാരലിൽ സൂക്ഷിച്ചിരുന്ന കോടയാണ് പിടികൂടി നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസർ ബൈജു, സിവിൽ എക്സൈസ് ഓഫീസർ ഗിരീഷ് കുമാർ, സുനിൽ, ഡ്രൈവർ അജയകുമാർ, പുന്നല മോഡൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നിസാം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പാർവതി തുടങ്ങിയവർ റെയ്‌ഡിൽ പങ്കെടുത്തു.
Comments are closed.