സർക്കാർ ആശുപത്രികളോടൊപ്പം സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 ന്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികൾ കോവിഡ് സ്പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്. ഇവിടെ സാധാരണ ചികിത്സകൾക്ക് രോഗികൾക്ക് വരാൻ ബുദ്ധിമുട്ടുണ്ടാവും. ഈ സാഹചര്യത്തിൽ മറ്റെല്ലാ ആശുപത്രികളും തുറന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ലോക് ഡൗൺ ആയതിനാൽ സാധാരണ നിലയിൽ രോഗികൾക്ക് ആശുപത്രികളിൽ എത്തിച്ചേരാനുള്ള പ്രയാസമുണ്ടാകും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ടെലഫോൺ മുഖേന രോഗികൾക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഉണ്ടായിരിക്കണം. ആവശ്യമായ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധികളും പോലീസിന്റെ സഹായത്തോടെ രോഗികളെ ആശുപത്രികളിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകണമെന്നും മന്ത്രി വ്യക്തമാക്കി.
You might also like
Comments are closed.