Times Kerala

കോവിഡ് 19 ;അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ 86 അഗതികള്‍ക്ക് കിറ്റ് വിതരണം ചെയ്തു

 
കോവിഡ് 19 ;അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ  86 അഗതികള്‍ക്ക് കിറ്റ് വിതരണം ചെയ്തു

ഒറ്റപ്പെട്ട് വീടുകളില്‍ കഴിയുന്നവരും പഞ്ചായത്തിന്റെ അഗതി ആശ്രയ ലിസ്റ്റില്‍ ഉള്‍പ്പെടുകയും ചെയ്ത 86 കുടുംബംഗങ്ങള്‍ക്ക് അഴിയൂര്‍ പഞ്ചായത്ത് കിറ്റ് വിതരണം ചെയ്തു. ഒറ്റക്ക് താമസിക്കുന്നവര്‍ക്ക് 500 രൂപയുടെതും, രണ്ട് പേരുള്ള കുടുംബത്തിന് 700 രുപയുടെതും, മൂന്ന് പേരുള്ള കുടുംബത്തിന് 900 രുപയുടെ കിറ്റുമാണ് വീടുകളില്‍ നേരിട്ട് എത്തിച്ചത്. പഞ്ചസാര, ചെറുപയര്‍, കടല, വെള്ളിച്ചെണ്ണ, മുത്താറി, മമ്പയര്‍, പരിപ്പ്, ചെറുപയര്‍ എന്നിവ അടങ്ങിയതാണ് കിറ്റ്. പഞ്ചായത്തിന്റെ അഗതി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. കോവിഡ് 19 ന്റെ മുന്‍കരുതലിന്റെ ഭാഗമായി ഗുണനിലവാരം ഉറപ്പ് വരുത്തിയാണ് കിറ്റ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയന്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, കുടുംബ ശ്രീ ചെയര്‍പെര്‍സണ്‍ ബിന്ദു ജയ്‌സണ്‍ സന്നിഹിതരായിരുന്നു. വാര്‍ഡുകളില്‍ മെംബര്‍മാരുടെ നേതൃത്തില്‍ കിറ്റ് വീടുകളില്‍ എത്തിച്ചു.

Related Topics

Share this story