Times Kerala

കോവിഡ് 19;കൊല്ലം ജില്ലയിൽ സൗജന്യ റേഷന്‍ 5,48,306 കാര്‍ഡുടമകള്‍ കൈപ്പറ്റി

 
കോവിഡ് 19;കൊല്ലം ജില്ലയിൽ  സൗജന്യ റേഷന്‍ 5,48,306 കാര്‍ഡുടമകള്‍ കൈപ്പറ്റി

ജില്ലയിലെ 7,44,922 കാര്‍ഡുടമകളില്‍ 5,48,306 പേര്‍ സൗജന്യ റേഷന്‍ കൈപ്പറ്റി. സൗജന്യ റേഷന്‍ വിതരണം അവധി ദിനമായ ഞായറാഴ്ചയും മുടക്കം കൂടാതെ നടന്നു. ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് എഫ് സി ഐ, വാതില്‍പ്പടി വിതരണ ഗോഡൗണുകള്‍ എന്നിവയും പ്രവര്‍ത്തിച്ചു. ഭക്ഷ്യധാന്യങ്ങള്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലും റേഷന്‍ കടകളിലെ ആവശ്യാനുസരണം എത്തിച്ചുണ്ട്.
ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. ഏതെങ്കിലും കാരണത്താല്‍ സൗജന്യ റേഷന്‍ വിതരണം പ്രയോജനപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് ഏപ്രില്‍ 30 വരെ അതിനുള്ള അവസരം ലഭിക്കും. നിലവിലെ റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള റേഷന്‍ കടകളില്‍ നിന്ന് സൗജന്യ റേഷന്‍ കൈപ്പറ്റാനുള്ള സൗകര്യം ഉണ്ടായിരിക്കും.
ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമില്ലാത്തതോ അളവില്‍ കുറവായോ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതായി പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ റേഷന്‍ വ്യാപാരികള്‍ക്കെതിരെ 1955 ലെ അവശ്യ സാധന നിയമ പ്രകാരവും, 1966 ലെ റേഷനിംഗ് ഉത്തരവിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ആഫീസര്‍ സി എസ് ഉണ്ണിക്കൃഷ്ണകുമാര്‍ അറിയിച്ചു.

Related Topics

Share this story