Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഈ കോവിഡ് കാലം ധൂര്‍ത്തില്ലാതെ സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണ്; വി.എസ്​. അച്യുതാനന്ദൻ

തിരുവനന്തപുരം: ഈ കൊറോണ കാലം ധൂര്‍ത്തില്ലാതെ സുതാര്യമായി ധനവിനിയോഗം നടത്തേണ്ട സന്ദര്‍ഭമാണെന്ന് ഭരണ പരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാനന്ദൻ പറഞ്ഞു. ഇന്ത്യയൊട്ടാകെ ഭക്ഷ്യ ഉല്‍പ്പാദനം നിലച്ച മട്ടാണെന്നും സാമ്പത്തിക വളര്‍ച്ച ക്രമാതീതമായി മുരടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യകത്മാക്കി.

കോവിഡ് കാലം കഴിഞ്ഞാലും സാമ്പത്തിക പ്രതിസന്ധി തുടരുകതന്നെ ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ കോവിഡ് കാലത്ത് സാമൂഹ്യ അകലം പാലിക്കാന്‍ കാണിക്കുന്ന ജാഗ്രതതന്നെ പ്രതിസന്ധികളില്‍നിന്ന് കരകയറാന്‍ വേണ്ടി നാം കാണിക്കേണ്ടിവരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്​ബുക്കിലെഴുതിയ കുറിപ്പിലാണ്​ വി.എസ്​. ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താനടക്കം മന്ത്രിമാരെല്ലാം ഓരോ ലക്ഷം രൂപ വീതം സംഭാവന ചെയ്തിട്ടുണ്ട്​. സർക്കാർ ജീവനക്കാരും വ്യവസായികളും സംഘടനകളും സാധാരണ ജനങ്ങളുമെല്ലാം തങ്ങളുടെ വരുമാനത്തില്‍ ഒരു ചെറിയ പങ്കെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുന്നുണ്ട്. ചെറുപ്പക്കാര്‍ സന്നദ്ധ സേവനത്തിന് സ്വയം തയാറായി മുന്നോട്ട് വരുന്നുണ്ട്. ഈ ഐക്യമാണ് കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ നമുക്കുള്ള ഏക ആശ്രയമെന്നും ഈ ദുരന്തകാലത്തെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണമെന്നും വി.എസ്​. അച്യുതാനന്ദൻ വ്യക്തമാക്കി.

You might also like

Comments are closed.