തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനു ശേഷവും കേരളത്തിലെ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് വിവരം.
കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നതെന്ന് നിഗമനം. ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിൻറെ നിര്‍ദേശ പ്രകാരം കടുത്ത നിയന്ത്രണങ്ങള്‍ തുടരുക.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുന്നത്. ഇന്ത്യയിൽ ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉൾപ്പെടുത്തിയിട്ടുള്ള 82 ശതമാനത്തിലധികം രോഗികളുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം.
കേരളത്തില്‍ എട്ട് ജില്ലകളാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ ലിസ്റ്റ് ചെയ്തത്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനുശേഷവും ഇവിടെ നിന്നുള്ള പോസിറ്റീവ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം കൂടുന്നുണ്ട്. രാജ്യത്ത് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നതുൾപ്പെടെയുള്ള തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments are closed.