കോവിഡ് 2019 രോഗ പ്രതിരോധത്തിന്റെ ഭാഗമായി മദ്രസകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ തുച്ഛ വരുമാനക്കാരായ മദ്രസ അധ്യാപകര്‍ പ്രയാസമനുഭവിക്കുകയാണ്. ഇത്തരുണത്തില്‍ കേരള മദ്രസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2020 മാര്‍ച്ച് മാസം വരെ വിഹിതമടച്ചു വരുന്ന മദ്രസ അധ്യാപകര്‍ക്ക് താത്കാലിക ആശ്വാസമായി 2000 രൂപ നല്‍കുമെന്ന് ചെയര്മാന് എം പി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. www.kmtboard.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അംഗങ്ങള്‍ക്ക് അവരവരുടെ അംഗത്വ നമ്പരും ആധാര്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ. അപേക്ഷകള്‍ ഏപ്രില്‍ 30 നകം സമര്‍പ്പിക്കണം. സംശയ നിവാരണത്തിന് 9188230577, 9037749088 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Prev Post
കോവിഡ് മൃഗങ്ങളിലേക്കും.!! അമേരിക്കയിലെ ബ്രോണ്‍ക്സ് മൃഗശാലയിലെ കടുവക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു
Next Post
You might also like
Comments are closed.