Times Kerala

കോവിഡ് മൃഗങ്ങളിലേക്കും.!! അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ കടുവക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

 
കോവിഡ് മൃഗങ്ങളിലേക്കും.!! അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ കടുവക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യുയോർക്ക്: ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ വൈറസ് മനുഷ്യർക്ക് പിന്നാലെ മൃഗങ്ങളിലേക്കും പടരുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ നാലുവയസ് പ്രായമായ നാദിയ എന്ന കടുവയ്ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്.

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്നലെ മാത്രം ആയിരത്തിലധികം ആളുകളാണ് മരിച്ചതിന്. ഇതിന് പിന്നാലെയാണ് വൈറസ് മൃഗങ്ങളിലേക്കും വ്യാപിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നത്.

Related Topics

Share this story