ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവർ എല്ലാവരും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെന്ന് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 26 ആയി. ഇതിൽ 18 പേരും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്.
സംസ്ഥാനത്ത് നിന്ന് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരെയും അവരുമായി സമ്പർക്കംപുലർത്തിയവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സമൂഹവ്യാപനം തടയുന്നതിന് വേണ്ടി കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Comments are closed.