Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് 19; പഴുതുകളടച്ച് കൊല്ലം ജില്ലയിൽ അതിര്‍ത്തി പരിശോധന

കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന തുടരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിറിന്റെ നേതൃത്വത്തില്‍ പൊലീസ്, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ 49 അംഗ സംഘമാണ് ഇന്നലെ(ഏപ്രില്‍ 5) ജില്ലാ അതിര്‍ത്തികളില്‍ നിരീക്ഷണത്തിനായി ഇറങ്ങിയത്. രാവും പകലും വിവിധ ഷിഫ്റ്റുകളിലായി ഇവര്‍ ഡ്യൂട്ടി ചെയ്യുന്നു.
ഓച്ചിറ, താമരക്കുളം, കടമ്പാട്ടുകോണം, ഏനാത്ത്, ആര്യങ്കാവ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലായി 1,253 വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. 2,238 പേരില്‍ ഫ്‌ളാഷ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമല്ല. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപിനാഥ്, രവികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ഐ ഡി എസ് പി സെല്‍ ജെ എച്ച് ഐ വിജീഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

You might also like

Comments are closed.