Times Kerala

മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; 150 ലധികം നഴ്‌സുമാർ നിരീക്ഷണത്തില്‍

 
മുംബൈയിൽ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ; 150 ലധികം നഴ്‌സുമാർ നിരീക്ഷണത്തില്‍

മുംബൈ: മുംബൈ സെന്‍ട്രലിലുള്ള സ്വകാര്യ ആശുപത്രിയിലെ 51 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതേതുടർന്ന് ആശുപത്രിയിലെ 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.

നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

Related Topics

Share this story