വീട്ടില്‍ മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷന് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് (ഏപ്രില്‍ ആറ്) വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ഫേസ്ബുക്ക് ലൈവ്. മൈക്രോ ഗ്രീന്‍ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയ്യാറാക്കല്‍, കൃഷി ചെയ്യേണ്ട വിധം, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും വിശദമായ സംശയനിവാരണം ഹരിതകേരളം മിഷനിലെ കാര്‍ഷിക വിദഗ്ധര്‍ നല്‍കും.
facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാവുന്നതാണ്.
കൊറോണക്കാലത്ത് വീടുകളില്‍ പച്ചക്കറിക്കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഇതിനായുള്ള കര്‍മ്മപരിപാടികള്‍ മറ്റ് വകുപ്പുകള്‍ക്കൊപ്പം ഹരിത കേരളം മിഷനും ആവിഷ്കരിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഇതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചുവരുന്നത്.
കൃഷി ചെയ്യുന്നവരില്‍നിന്നും സംശയനിവാരണത്തിനായി നിരവധി ഫോണ്‍കോളുകള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോക്ടര്‍ ടി. എന്‍. സീമ അറിയിച്ചു.
Comments are closed.