മുംബൈ: മുംബൈയിൽ നിരവധി ഡോക്ടർമാർക്കും നഴ്സുമാർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർക്കും 26 നഴ്സുമാർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ ഏറെയും മലയാളികളാണ്.
രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കിടയിൽ രോഗവ്യാപനം ഇത് ആദ്യമാണ്. രോഗം കണ്ടെത്തിയ എല്ലാവരെയും ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഇവരുമായി ഇടപഴകിയവരും നിരീക്ഷണത്തിലാണ്.
മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 700 കടന്നു. 24 മണിക്കൂറിനിടെ 113 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 748 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചത് 13 പേരാണ്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.
Comments are closed.