കോഴിക്കോട് :വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി (ടെലി കണ്സല്ട്ടേഷന്) വൈദ്യസഹായം ലഭ്യമാക്കി.
വാര്‍ഡ് ദ്രുതകര്‍മ സേനകള്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ രോഗലക്ഷണമുള്ളവരുമായാണ് ജില്ലാ മെഡിക്കല്‍ കണ്ട്രോള് റൂമിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ മനസ്സിലാക്കുകയും വൈദ്യ സഹായം ലഭ്യമാക്കുകയും ചെയ്തത്. മൂന്ന് പേരെ ആശുപത്രിയില്‍ തുടര്‍ പരിശോധനക്കായി റഫര്‍ ചെയ്തിട്ടുണ്ട്.
പുതിയ സംവിധാനത്തിലൂടെ വീടുകളില്‍ ഐസൊലേഷന്‍ കഴിയുന്നവരുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമവും സമയബന്ധിതവുമാക്കാന്‍ സാധിക്കുന്നുണ്ട്.
Comments are closed.