മുംബൈ: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സൗജന്യ അരി വിതരണം ചെയ്തത് ബിജെപി എംഎല്‍എ വിവാദത്തില്‍ . മഹാരാഷ്ട്രയിലെ വാര്‍ധ എംഎല്‍എ ദാദാറാവു കേച്ചെയാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയത്.
ഞായറാഴ്ചയാണ് ദാദാറാവു നൂറോളം പേര്‍ക്ക് വസതിയില്‍ ധാന്യങ്ങള്‍ വിതരണം ചെയ്തത് . എപിഡെമിക് ഡിസിസസ് ആക്ട് പ്രകാരമുള്ള നിയമനടപടി ദാദാറാവു നേരിടേണ്ടി വരുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഹരീഷ് ധാര്‍മിക് പറഞ്ഞു . ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എംഎല്‍എ അനുമതി തേടിയിരുന്നില്ലെന്നും ഹരീഷ് ധാര്‍മിക് വ്യക്തമാക്കി .
വിതരണം സൗജന്യമായിരുന്നതിനാല്‍ നൂറോളം പേര് എംഎല്‍എയുടെ വീടിന് മുന്നില്‍ കൂടിയിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു . എന്നാല്‍ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഏവര്‍ക്കും സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നതായി പ്രതിപക്ഷം പ്രചരിപ്പിച്ചു . ഇതാണ് വലിയ ആള്ക്കൂട്ടത്ത് സൃഷ്ടിച്ചത് എന്നായിരുന്നു കെച്ചേയുടെ പ്രതികരണം.
Comments are closed.