രാജപുരം: ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഓശാനദിനമായ ഇന്നലെ പൊലീസ് നിർദ്ദേശം ലംഘിച്ച് പ്രാർത്ഥന നടത്തിയ മൂന്നുപേർ അറസ്റ്റിൽ. കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ പോർക്കളത്തെ കൃപാനിലയം എം.സി.ബി.എസ്. ആശ്രമം സുപ്പീരിയർ ബെന്നി വർഗീസ് (50), ഫാ. ഫ്രാൻസീസ് (വിനോദ്-40), ഇവരുടെ സഹായി വി.ടി.സെൽവൻ (54) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റുചെയ്തത്.പൊലീസ് നിർദ്ദേശം മറികടന്ന് അഞ്ചിൽ കൂടുതൽ ആളുകൾ പ്രാർത്ഥന നടത്തുന്നതായുള്ള വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. സംസ്ഥാന പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്ത മൂന്നുപേരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.
You might also like
Comments are closed.