Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മൃഗങ്ങളിലേക്കും കോവിഡ്; കടുവയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക് : മൃഗങ്ങളിലേക്കും കോവിഡ് വ്യാപിക്കുന്നു . ബ്രോണ്‍ക്സ് മൃഗശാലയിലെ നാലുവയസ് പ്രായമായ കടുവയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു . നാദിയ എന്ന മലയന്‍ കടുവയ്ക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത് . മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും ഇതിനോടകം അസുഖ ബാധിതരാണ്. അതേസമയം ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലാത്ത മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് സൂചന.

യുഎസ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അഗ്രികള്‍ച്ചറിലാണ് നാദിയയുടെ സ്രവ പരിശോധന പൂര്‍ത്തിയായത് . രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണ്. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായി കുറച്ച്‌ സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു. അമേരിക്കയില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത് .

You might also like

Comments are closed.