ആലപ്പുഴ : ഹരിപ്പാട് ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന നടത്തിയ കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു . ആലപ്പുഴ ഹരിപ്പാട് നിന്നാണ് ഇവര്‍ പോലീസിന്റെ പിടിയിലായത് . കോണ്‍ഗ്രസ് ഹരിപ്പാട് ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കരുവാറ്റ ഷാജി ബില്‍ഡിംഗ്സില്‍ മുഹമ്മദ് സനല്‍(കോയാ സനല്‍ 36), കരുവാറ്റ പുതുക്കാട്ടില്‍ ശിരീഷ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് . ഇവരില്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായം, വില്പന നടത്താന്‍ ഉപയോഗിച്ച സ്കൂട്ടര്‍, ബൈക്ക്, 10030 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
ഇരുചക്രവാഹനത്തില്‍ ചാരായ വില്‍പ്പന ; കോണ്‍ഗ്രസ് നേതാവ് അടക്കം രണ്ട് പേര് അറസ്റ്റില്‍
You might also like
Comments are closed.