Times Kerala

നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പേരില്ല; മലേഷ്യൻ ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; തിരുച്ചിറപ്പള്ളിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ…

 
നാട്ടിലേക്കുള്ള പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ പേരില്ല; മലേഷ്യൻ ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; തിരുച്ചിറപ്പള്ളിയിൽ നടന്ന നാടകീയ സംഭവങ്ങൾ ഇങ്ങനെ…

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ തമിഴ്‌നാട്ടിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കാൻ മലേഷ്യയിൽ നിന്നും കഴിഞ്ഞ ദിവസം  പ്രത്യേക വിമാനം എത്തിയിരുന്നു. അതേസമയം,എത്തിയ വിമാനത്തിലെ  യാത്രക്കാരുടെ പട്ടികയിൽ പേരില്ലെന്നറിഞ്ഞതോടെ ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു.മലേഷ്യൻ സ്വദേശികളായ സുബ്രഹ്മണ്യൻ (65), ലളിത (55) എന്നിവരാണ് പേരില്ലെന്നുകണ്ട് കൈയിലുണ്ടായിരുന്ന ഉറക്കഗുളികകൾ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അധികൃതർ ഇടപെട്ട് ഇവർക്ക് വിമാനത്തിൽ സീറ്റനുവദിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസമായിരുന്നു നാടകീയ സംഭവങ്ങൾ. ആത്മഹത്യക്ക് ശ്രമിച്ച ഇരുവരെയും വിമാനത്താവളത്തിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി.

പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന് മലേഷ്യ അയച്ച പ്രത്യേക വിമാനത്തിൽ മടങ്ങാനായാണ് ദമ്പതിമാർ വിമാനത്താവളത്തിലെത്തിയത്. പട്ടികയിൽ പേരില്ലാത്തതു സംബന്ധിച്ച് ഇവർ എംബസി അധികൃതരോട് സംസാരിച്ചെങ്കിലും നടപടിയുണ്ടായില്ല. അതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്.

Related Topics

Share this story