Times Kerala

കോവിഡ് 19: ശ്രീലങ്ക 2961 തടവുകാരെ മോചിപ്പിച്ചു

 
കോവിഡ് 19: ശ്രീലങ്ക 2961 തടവുകാരെ മോചിപ്പിച്ചു

കൊളംബോ: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ജയിലിലെ തിരക്കുകുറയ്ക്കാൻ രണ്ടാഴ്ചയ്ക്കിടെ ശ്രീലങ്ക മോചിപ്പിച്ചത് 2961 തടവുകാരെ. പ്രസിഡന്റ് ഗോതബയ രാജപക്സെയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമല്ലാത്ത കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും ശിക്ഷയുടെ കാലാവധി ഏറക്കുറെ പൂർത്തിയാക്കിയവരെയുമാണ് മോചിപ്പിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.

Related Topics

Share this story