Times Kerala

കോവിഡ് 19: മരിച്ചവരുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; മാപ്പുപറഞ്ഞു എക്വഡോർ

 
കോവിഡ് 19: മരിച്ചവരുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; മാപ്പുപറഞ്ഞു എക്വഡോർ

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ എക്വഡോർ മാപ്പുപറഞ്ഞു. വൈറസ് ഏറ്റവുമധികം ബാധിച്ച തീരനഗരമായ ഗയാകിലിലെ റോഡുകളിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മാപ്പ് പറഞ്ഞു ഭരണകൂടം രംഗത്ത് എത്തിയത്.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചതായി എക്വഡോർ വൈസ് പ്രസിഡന്റ് ഓട്ടോ സൊനെൻ ഹൊൽനർ പറഞ്ഞു. 150 മൃതദേഹങ്ങളാണ് അധികൃതർ തെരുവിൽനിന്ന് മാറ്റിയത്. എന്നാൽ, ഇതിൽ എത്രപേരാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല.

Related Topics

Share this story